INDIA AFTER DEMONETISATION - ഇന്ത്യ ഡിമോണിറ്റെസേഷനു ശേഷം

2016 നവംബർ 8ന്  അർദ്ധരാത്രി മുതൽ ഇന്ത്യാ ഗവൺമെന്റ് നിലവിലുള്ള 500, 1000 നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. ഒറ്റയടിക്ക് ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന നോട്ടിന്റെ 86%  വും നിയമസാധുതയില്ലാത്തതായി മാറി.90% ആളുകളും ക്യാഷ് ഇടപാട് നടത്തുന്ന, 85% ശതമാനം കച്ചവടക്കാരും ക്യാഷിനെ ആശ്രയിക്കുന്ന , 85% തൊഴിലാളികളും ക്യാഷായി മാത്രം വേതനം കൈപ്പറ്റുന്ന ,50% ആളുകൾക്കും ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത ഒരു രാജ്യത്ത് നോട്ട് പിൻവലിക്കപ്പെട്ടതിലൂടെയുള്ള പ്രശ്നങ്ങൾ വളരെ വലുതായിരുന്നു. നിലവിലുള്ള 500, 1000, നേട്ടുകൾ ഡിസംബർ 31 ന് അകം ബാങ്കിൽ മാറി പുതിയ നോട്ടുകൾ കൈപ്പറ്റാനാണ് ഗവൺമെൻറ് ആവശ്യപ്പെട്ടത്.
ഗവൺമെന്റിന്റെ ഉദ്ദേശം -
a) കള്ളപ്പണം (blackmoney) പിടികൂടുക.
b) ഡിജിറ്റൽ സമ്പത് വ്യവസ്ഥയെ (digital economy) പ്രോത്സാഹിപ്പിക്കുക.
c) I% ജനങ്ങൾ മാത്രമേ ഇന്ത്യയിൽ ആദായ നികുതി കൊടുക്കുന്നവരായുള്ളു .കൂടുതൽ ആളുകളെ  നികുതിദായകരാക്കി മാറ്റുക.
ഗവൺമെന്റിന്റെ പാളിച്ചകൾ
a) ശരിയായ മുന്നൊരുക്കമില്ലാതെയാണ് നോട്ട് പിൻവലിച്ചത് . 86 % നോട്ടുകൾ പിൻവലിച്ചപ്പോൾ മാറ്റി നൽകാൻ ആവശ്യത്തിന് നോട്ടുകൾ അച്ചടിച്ചിട്ടുണ്ടായിരുന്നില്ല.
b) പുതുതായി അച്ചടിച്ച 500, 2000 നോട്ടുകൾ നിലവിലുള്ള ATM കളിൽ കൈകാര്യം ചെയ്യാൻ കഴിയുന്നതായിരുന്നില്ല . ATM ക്യാഷ് ചെസ്റ്ററുകൾ മാറ്റി സ്ഥാപിച്ച് പണമിടപാട് നടത്താൻ കാലതാമസം നേരിട്ടു.
c) ആളുകൾ കള്ളപ്പണം ക്യാഷായാണ് സൂക്ഷിക്കുന്നത് എന്ന ധാരണ തെറ്റി. ഇന്ത്യയിൽ ആളുകൾ കള്ളപ്പണം വകമാറ്റി റിയൽ എസ്‌റ്റേറ്റിലും, സ്വർണ്ണത്തിലും മറ്റുമാണ് നിക്ഷേപിച്ചിരിക്കുന്നത്. പണം പിൻവലിക്കലിലൂടെ അതിനെ കണ്ടെത്താനാവില്ല.
d) പിൻവലിച്ച നോട്ടിന്റെ 96 % വും ബാങ്കുകളിൽ മാറ്റപ്പെട്ടു. അത് നോട്ടു പിൻവലിക്കൽ ഉദ്ദേശിച്ച ഗുണം ചെയ്തില്ല എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

Comments

Popular posts from this blog

മദ്യവും മയക്കുമരുന്നും മാറുന്ന യുവതലമുറയും

Relationship between Parents and child. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം

Communalism and Indian Politics (വർഗ്ഗീയതയും ഇന്ത്യൻ ജനാധിപത്യവും )