Goods and Service Tax (GST) ചരക്ക് സേവന നികുതി
I. GST ചരിത്രം
2003 ൽ പരോക്ഷ നികുതി (Indirect Tax) യേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കെൽക്കർ ടാസ്ക് ഫോഴ്സാണ് ( kelkar Task Force) മൂല്യവർദ്ധിതനികുതിയുടെ (VAT-Value Added Tax ) തത്വമനുസരിച്ച് സമഗ്രമായ ഒരു ചരക്കു സേവന നികുതി (GST) വേണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. 2006-07 ലെ കേന്ദ്രബഡ്ജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രി പി.ചിതംബരം 2010 ഏപ്രിൽ ഒന്നിന് ഇന്ത്യ ജി.എസ്.ടി യിലേക്ക് മാറും എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യ ഫെഡറൽ സംവിധാനമുള്ള ഒരു രാജ്യമാണ്. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് പരോക്ഷ നികുതി ചുമത്തുന്നതിന് അവരുടേതായ അധികാരമുണ്ട്. അതിനാൽ കേന്ദ്ര സംസ്ഥാന ഗവൺമെൻറുകളുടെ അധികാരത്തെ ബാധിക്കുന്ന , ഇന്ത്യയൊട്ടുക്ക് ബാധകമാകുന്ന ഏകീകൃത നികുതി സംവിധാനമായ GST യിലേക്ക് മാറണമെങ്കിൽ ഭരണഘടനയിൽ മാറ്റം വരുത്തേണ്ടതുണ്ട് (constitution Amendment) .ജി.എസ്.ടി നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും, മാർഗ്ഗ നിർദ്ദേശം നൽകുന്നതിനുമായി സംസ്ഥാന ധനമന്ത്രിമാരുൾപ്പെടുന്ന ഒരു ഉന്നതാധികാര സമതി രൂപീകരിച്ചു. ഈ കമ്മറ്റി അവരുടെ ആദ്യ മാർഗ്ഗ നിദ്ദേശങ്ങളും കണ്ടെത്തലുകളും 2009 നവംബറിൽ പ്രസിദ്ധീകരിച്ചു. കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ വച്ച് (2012 നവംബർ 8 ന് ) GST രൂപരേഖ തയ്യാറാക്കുന്നതിനായി ഒരു കമ്മറ്റി രൂപീകരിച്ചു. GST രൂപരേഖ സംബന്ധിച്ചും ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ചും ഈ കമ്മറ്റി 2013 ജാനുവരി മാസത്തിൽ റിപ്പോർട്ട് നൽകി.ഏറെ ചർച്ചകൾക്കും സമവായത്തിനും ശേഷം 2016 ഓഗസ്റ്റ് 8 ന് GST നടപ്പാക്കുന്നതിനായി ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനുള്ള ബില്ല് പാർലമെന്റ് അവതരിപ്പിച്ച് പാസാക്കി ( 115 th Amendment of constitution.). ഇതേ തുടർന്ന് പകുതിയിൽ കൂടുതൽ സംസ്ഥാന നിയമസഭകളും അതിനെ അനുകൂലിച്ചു.
2017 ജൂലൈ 1 മുതൽ ഇന്ത്യയിലാകമാനം GST പ്രാബല്യത്തിലായി. ഒരു രാജ്യം ഒറ്റ നികുതി എന്ന നമ്മുടെ ആഗ്രഹം 13 വർഷങ്ങൾക്കു ശേഷം യാഥാത്ഥ്യമായി.
2. GST മൂന്നുതരം -
CGST- സെൻട്രൽ ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് - കേന്ദ്രഗവൺമെന്റ് ചുമത്തുന്ന നികുതിയാണ്. സംസ്ഥാനത്തിനുള്ളിലുള്ള (intra-state) സാധന സേവന ഇടപാടിന് CGST ബാധകമാണ്.
SGST - സ്റ്റേറ്റ് ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് - സംസ്ഥാന ഗവൺമെന്റുകൾ ചുമത്തുന്ന നികുതിയാണിത്. സംസ്ഥാനത്തിനുള്ളിലുള്ള(intra-state) സാധന സേവന ഇടപാടിന് SGST ബാധകമാണ്.
IGST- ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻറ് സർവ്വീസ് ടാക്സ് - സംസ്ഥാനങ്ങൾ തമ്മിലുള്ള (inter state) ഇടപാടുകൾക്കും ,വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും (lmport trade) കേന്ദ്ര ഗവൺമെന്റ് ചുമത്തുന്ന നികുതിയാണിത്.
3. GST നികുതി നിരക്കുകൾ
നികുതി നിരക്കുകൾ 0% ,5%,12%,18%,28 % എന്നിങ്ങനെയാണ്.
നികതിയില്ലാത്തവ- പാൽ, മുട്ട, ഉപ്പ്, പയ്ക്ക് ചെയ്യാത്ത ധാന്യങ്ങൾ, പച്ചക്കറി മുതലായവക്ക് നികുതിയില്ല.
5% നികുതി- പഞ്ചസാര, തേയില, ഭക്ഷ്യ എണ്ണ ,കശുവണ്ടി, മണ്ണെണ്ണ, കൽക്കരി, ജീവൻരക്ഷാ മരുന്നുകൾ മുതലായവയ്ക്ക്.
12% നികുതി - പേഴ്സണൽ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, കുടകൾ, പാകം ചെയ്ത ഭക്ഷണ പദാത്ഥങ്ങൾ മുതലായവയ്ക്ക് '.
18% നികുതി - ഹെയർ ഓയിൽ, സോപ്പ്, ക്യാപ്പിറ്റൽ ഗുഡ്സ്, ഐസ് ക്രീം, ചില കമ്പ്യൂട്ടറുകൾ മുതലായവ.
28% നികുതി - കാറുകൾ, ഏസി, ഫ്രിഡ്ജ്, സിഗർട്ട്, ഉയർന്ന HP ബൈക്കുകൾ മുതലായവ.
4. GST സംവിശേഷതകൾ
a ) സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന ചരക്ക് സേവന ഇടപാടുകൾക്ക് CGST യും SGST യും ബാധകമാണ്. CGST കേന്ദ്ര ഗവൺമെന്റിന്റെ അക്കൗണ്ടിലേക്കും SGST സംസ്ഥാന ഗവൺമെന്റിന്റെ അക്കൗണ്ടിലേക്കും പോകും.
b) അന്തർ സംസ്ഥാന ചരക്ക് സേവന ഇടപാടുകൾക്ക് ( വാങ്ങുന്നവനും വിൽക്കുന്നവനും വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഉദാ: വാങ്ങുന്നയാൽ കേരളത്തിൽ വിൽക്കുന്നയാൾ തമിഴ്നാട്ടിൽ) 1GST യാണ് ബാധകമാക്കുന്നത് . lGST = CGST +SGST . lGST കേന്ദ്രഗവൺമെന്റിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത് . അവസാനത്തെ ഉപഭോക്താവ് ഏത് സംസ്ഥാനത്താണോ ( ബില്ലിൽ ഏതു സംസ്ഥാനത്തിന്റെ പേരാണോ ഉപഭോക്താവ് കാണിച്ചിരിക്കുന്നത് ) IGST ൽ നിന്ന് SGST വിഹിതം ആ സംസ്ഥാനത്തിന് കേന്ദ്രം നൽകും.
c) അവസാനത്തെ ഉപഭോക്താവിനാണ് GST യിൽ നികുതി ഭാരം വരുന്നത്. മറ്റുള്ളവർക്ക് അവരടക്കുന്ന നികുതി തിരികെ ലഭിക്കും. ഉദാ: A സാധനങ്ങൾ Bക്ക് വിറ്റു. (A തയ്യാറാക്കുന്ന ബില്ലിൽ B യുടെ കൈയിൽ നിന്ന് - സാധനത്തിന്റെ മൂല്യം + CGST+SGST വാങ്ങും ) B അതേ സാധനങ്ങൾ C ക്ക് വിൽക്കുന്നു . (Bതയ്യാറാക്കുന്ന ബില്ലിൽ C യുടെ കൈയിൽ നിന്ന് _ സാധനത്തിന്റെ മൂല്യം +CGST+SGST വാങ്ങും) ,B നൽകിയ CGST+SGST അയാളുടെ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും.
Comments
Post a Comment