അഞ്ച് ഷെല്ലിങ്ങിന്റെ കഥ

ഡെച്ചുകാരായ കച്ചവടക്കാർ ഒരു റാത്തൽ കരുമുളകിന് യാതൊരു ന്യായീകരണവുമില്ലാതെ അഞ്ചു ഷെല്ലിങ് വില കൂട്ടിയത് ലണ്ടൻ നഗരത്തിലെ കച്ചവടക്കാരെ ചൊടിപ്പിച്ചു. 24 കച്ചവടക്കാർ 1599 സെപ്റ്റംബർ മാസം 24 ന് ഉച്ചയ്ക്കുശേഷം ലണ്ടൻ ഹാൾ തെരുവിലെ ജീർണ്ണിച്ചു തുടങ്ങിയ കെട്ടിടത്തിൽ യോഗം ചേർന്ന് 125 ഷെയർ  ഉടമകളിൽ നിന്ന് പിരിച്ച 72000 പവൻ മൂലധനുമായി ഒരു വാണിജ്യ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചു. കമ്പനിക്ക് പ്രവർത്തനാനുമതി 1599 ഡിസംബർ 31 ന് ലഭിച്ചു. 15 വർഷക്കാലത്തേക്ക് കേപ്പ് ഓഫ് ഗുഡ് ഹോപ്പിനപ്പുറമുള്ള എല്ലാ രാജ്യങ്ങളുമായി കച്ചവടം നടത്താനുള്ള കുത്തകാവകാശമാണ് ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനിക്ക് ഒന്നാം എലിസബത്ത് രാജ്ഞി കമ്പനിക്ക് നൽകിയത്. 1600 ഓഗസ്റ്റ് 24 ന് കപ്പിത്താനായ വില്യം ഹോക്കിൻസ് 500 ടൺ ഭാരമുള്ള ഹെക്റ്റർ എന്ന പടക്കപ്പലിൽ സൂരറ്റ് തുറമുഖത്തെത്തി. ആഗ്രയിലെത്തി മുഗൾ ചക്രവർത്തിയായ ജഹാംഗീറിനെ സന്ദർശിച്ചു.7 കോടി ജനങ്ങളെ ഭരിക്കുന്ന ജഹാംഗീർ ചക്രവർത്തി ലോകത്തിലെ ഏറ്റവും സമ്പന്നനും ശക്തനുമായ ചക്രവർത്തിയായിരുന്നു. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോൾ വെറുമൊരു കുഗ്രാമത്തിലെ നാടുവാഴി മാത്രമായിരുന്നു എലിസബത്ത് രാജ്ഞി . ബോംബെയുടെ വടക്കൻ ഭാഗത്ത് പാണ്ടികശാലകൾ തുറക്കുന്നതിനുള്ള അനുമതി ചക്രവർത്തി വില്യം ഹോക്കിൻസിന് നൽകി. കമ്പനിയുടെ ലാഭവിഹിതം 200 ശതമാനം വരെ വളർന്നു.....
I757 ജൂൺ 23 ന് റോബർട്ട് ക്ലൈവ് എന്ന സാഹസികനായ പടനായകൻ  900 ഇംഗ്ലീഷുകാരെയും 2000 ഇന്ത്യൻ സിപ്പായിമാരേയും നയിച്ച് ബംഗാളിലെ പ്ലാസി എന്ന ഗ്രാമത്തിന്റെ പരിസരത്തുള്ള നെൽവയലിൽ വച്ച് ശല്യക്കാരായ നവാബിന്റെ പട്ടാളക്കാരെ തുരത്തിയോടിച്ചു.... ക്ലെവിന്റെ വിജയം ഉത്തരേന്ത്യയുടെ കവാടങ്ങൾ തുറന്നു. തുടർന്ന് കച്ചവടക്കാർ സാമ്രാജ്യ നിർമ്മാതാക്കളായി മാറി.
1857 ൽ ഒന്നാം സ്വാതന്ത്ര്യ സമരത്തേത്തുടന്ന്  (ശിപായി ലഹള) ഇന്ത്യാ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടൻ ഏറ്റെടുത്തു .30 കോടി ഇന്ത്യക്കാരുടെ ഭാഗദേയം 39കാരിയായ വിക്ടോറിയ രാജ്ഞിയുടെ കരങ്ങളിൽ അർപ്പിതമായി. 258 കൊല്ലത്തെ ഈസ്റ്റ്  ഇന്ത്യാ കമ്പനിയുടെ അസ്തിത്വം തന്നെ അതോടെ  അവസാനിച്ചു എന്നു പറയാം....
ഇന്ത്യയുടെ അധികാരമത്രയും ബ്രട്ടീഷ് കിരീടത്തിൽ നിക്ഷിപ്തമായി. രാജ്ഞിയുടെ പ്രതിനിധിയായ വൈസ്രോയി മാനവരാശിയുടെ അഞ്ചിലൊന്നു വരുന്ന ജനവിഭാഗത്തിന്റെ നിയുക്ത രാജാവായി. ഇന്ത്യാ ഭരണം ഇന്ത്യൻ സിവിൽ സർവീസിലെ 2000 അംഗങ്ങളും ഇന്ത്യൻ സേനയിലെ 10000 ബ്രിട്ടീഷ് ഓഫീസർമാരും ചേർന്നാണ് നിർവഹിച്ചത്. 1857 ന് ശേഷം 30 കോടി ജനങ്ങളുള്ള ഇന്ത്യയെ ബ്രിട്ടൻ ഭരിച്ച് പോന്നത് 60,000 ബ്രട്ടീഷ് ഭടന്മാരേയും രണ്ടു ലക്ഷം ഇന്ത്യൻ ശിപായിമാ രേയും ഉപയോഗിച്ചാണ് എന്നറിയുമ്പോൾ ഇന്ത്യക്കാരുടെ വിധേയത്വമനസ്സും അടിമത്വമനോഭാവവും എന്തുമാത്രമുണ്ട് എന്നളക്കാൻ ഇതിലും വലിയ എന്ത് അളവുകോ ലാണ്  നമുക്ക് വേണ്ടത്. ... അതേ അടിമത്വ മനോഭാവവും വിധേയത്വ മനസ്സും ഇന്നും ജനങ്ങളിൽ നിലനിൽക്കുന്നുണ്ട് എന്ന് കാര്യങ്ങളെ നിരീക്ഷിക്കുന്ന ഏതൊരുവനും ബോധ്യമാക്കും.....

Comments

Popular posts from this blog

മദ്യവും മയക്കുമരുന്നും മാറുന്ന യുവതലമുറയും

Relationship between Parents and child. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം

Communalism and Indian Politics (വർഗ്ഗീയതയും ഇന്ത്യൻ ജനാധിപത്യവും )