നാം സോഷ്യൽ മീഡിയായ്ക്ക് അടിമകളോ

Facebook Addiction ( ഫേസ്ബുക്കി നടിമ)
മനുഷ്യൻ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കുന്നതുപോലെ തന്നെ ഇന്ന് ഫേസ് ബുക്കിനും, വാട്ട്സാപ്പിനും  അടിമകളാണ്‌ എന്ന് പഠനങ്ങൾ തെളിയിക്കുന്നു.ഫേസ് ബുക്കിന് അടിമയാകുന്നവരുടെ ലക്ഷണങ്ങൾ.
1. രാത്രികാലങ്ങളിൽ  ഉറക്കം നഷ്ടപ്പെട്ട് ഫേസ്ബുക്കിൽ ലോഗിൻ ചെയ്ത്  എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും.
2. പകൽ സമയങ്ങളിൽ ഒരു മണിക്കൂറിൽ കൂടുതൽ ഫേസ്ബുക്കിൽ ചെലവൊഴിക്കും.
3. ഫേസ്ബുക്കിൽ പഴയ കാര്യങ്ങനോക്കി ആലോചിച്ച് വിഷമിച്ചിരിക്കുക.
4. സ്വന്തം ജോലിയെ  മാറ്റി വെച്ച് ഫേസ് ബുക്കിൽ സമയം ചെലവാക്കുക.
5. ഫേസ്ബുക്ക് നിരന്തരം നോക്കണമെന്ന പ്രവണതയുണ്ടാ വുകയും സൈൻ ഔട്ട് ആകുമ്പോൾ വിരസതയനുഭവപ്പെടുകയും ചെയ്യുക.
     ഫേസ്ബുക്ക് അഡിക്ഷൻ ഒരു വ്യക്തിത്വ വൈകല്യമായാണ് പരിഗണിക്കുന്നത്. അതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്.
അവർ അവരുടെ കാര്യങ്ങൾ ഒന്നും  ശ്രദ്ധിക്കുന്നില്ല.  മനസ്സും ചിന്തയും മറ്റെവിടെയോ ആയിരിക്കും. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയും എപ്പോഴും ഫേസ് ബുക്കിനേക്കുറിച്ച് അതിലെന്തെ ങ്കിലും ചെയ്യുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുകയും ചെയ്യുന്നു. അതിനു വേണ്ടി എന്തും സഹിക്കും, ഈ സ്വഭാവം മറ്റുള്ളവരിൽ നിന്ന് മറയ്ക്കാൻ ശ്രമിക്കുകയും  ചെയ്യും. കൺമുന്നിലുള്ളവരെ ഒഴിവാക്കി ക്കൊണ്ട്  തന്നേപ്പോലെ ഫേസ്ബുക്കിൽ അഡിക്റ്റായവരോട് ചാറ്റുചെയ്തു കൊണ്ടിരിക്കും. ഇങ്ങനെയുള്ളവരുടെ സ്വഭാവം (mood) തീരുമാനിക്കുന്നത് ഫേസ് ബുക്കുമായി ബന്ധപ്പെട്ട കാര്യങ്ങ ളായിരിക്കും.
Narcissism (ആത്മാരാധന)
      ആത്മാരാധന ഒരു വ്യക്തിത്വ വൈകല്യമാണ്. അതിന്റെ പ്രത്യേകതകൾ ഇവയൊക്കെയാണ്
1 .നാം നമുക്കുമാത്രം പ്രാധാന്യം കൽപ്പിക്കുന്നു.
2. വിജയം ശക്തി ബുദ്ധി സൗന്ദര്യം സ്നേഹം ഇവയുടെ കാര്യത്തിലൊ ക്കെ നാം മിഥ്യയുടെ (fantasy) ലോകത്തായിരിക്കും.
3. നമ്മുടെ കാര്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളായിരിക്കും.
4. വിമർശനങ്ങളോടും അഭിപ്രായ വ്യത്യാസങ്ങളോടും വളരെപ്പെട്ടെന്ന് വൈകാരികമായി പ്രതികരിക്കും. വിമർശനങ്ങൾ നമ്മെ ശൂന്യതയുടേ യും ,നാണക്കേടിന്റേയും, അപകർഷതാബോധത്തിന്റേയും മാനസികാവസ്ഥയിൽ എത്തിക്കും.
5. മറ്റുള്ളവരിൽ നിന്ന് എപ്പോഴും പരിഗണന മാത്രം പ്രതീക്ഷിക്കും. പക്ഷേ ഇത്തവാദിത്വങ്ങളിൽ നിന്ന് മാറി നിൽക്കും.
6. നാമറിയാതെ ചൂഷണത്തിന് വിധേയരാകും.
7. നമ്മുടെ ബന്ധങ്ങൾ അതി ധാർമ്മികതയ്ക്കും മൂല്യച്ഛുതിക്കു മിടയിൽ നിരന്തരം മാറിക്കൊണ്ടി രിക്കും.
8. മറ്റൊരാളുടെ ഭാഗത്തുനിന്ന് കാര്യങ്ങളെ കാണാൻ നാമൊരിക്ക ലും തയ്യാറാവുകയില്ല.
     ഫേസ്ബുക്കിൽ അമിതമായി സമയം ചെലവാക്കുന്നവരിൽ നാം കാണുന്ന ഒരു Personality disorder ആണ് narcissism.
      ഞാനും നിങ്ങളുമുൾപ്പെടെ ഒരു പാടാളുകൾ ഫേസ് ബുക്കും വാട്ട്സാപ്പുമൊക്കെ ഉപയോഗിക്കുന്ന വരാണ് .പക്ഷേ അമിതമായാൽ അമൃതും വിഷം   മറക്കാതിരുന്നാൽ നന്ന്.

Comments

Popular posts from this blog

മദ്യവും മയക്കുമരുന്നും മാറുന്ന യുവതലമുറയും

Relationship between Parents and child. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം

Communalism and Indian Politics (വർഗ്ഗീയതയും ഇന്ത്യൻ ജനാധിപത്യവും )