My Memories (എന്റെ ഓർമ്മകൾ )
തികഞ്ഞ നിശബ്ദതയാണ് ,എല്ലാവരും ആലോചിക്കുന്നു ഒപ്പം ഞാനും. ഓർമ്മകൾ പിറകോട്ട് പോയാൽ ജീവിതത്തിൽ ഓർത്തെടുക്കാനാവുന്ന ആദ്യത്തെ സംഭവം. സംഭവം എന്നൊ അനുഭവം എന്നോ ഒക്കെ പറയാം .പക്ഷേ നിങ്ങൾ എഴുതണം.... അരമണിക്കൂർ സമയം തരും. പറയുന്നത് പിഷാരടി ടീച്ചറാണ് എഴുതാതെ രക്ഷയില്ല. ഞാനും അബിയും മുഖത്തോട് മുഖം നോക്കി. ബെൻസനും ജോൺസനും തിരക്കുപിടിച്ച് എഴുതുകയാണ് .ബെന്നി അവരെ നോക്കിയിരിക്കുന്നു. പെൺകുട്ടികൾ എല്ലാ വരും എഴുതിത്തുടങ്ങി .പിൻബഞ്ചിലെ ആൺകട്ടികൾ പതിവുപോലെ ശൂന്യമായ കടലാസുകളിലേക്കും പിഷാരടി ടീച്ചറുടെ മുഖത്തേക്കും മാറി മാറി നോക്കിയിരിക്കുന്നു. ഇത്തവന്ന ടീച്ചറുതന്നത് വല്ലാത്തൊരു പണിയായിപ്പോയി .കോപ്പിയടിക്കാൻ ഒരു നിർവ്വാഹവുമില്ല . ആദ്യ ജീവിതാനുഭവം ഓർമ്മയിൽ വരുന്നത്.മറ്റൊന്നും കണ്ടില്ല ... എഴുതിപ്പിക്കാൻ. കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് റോസി ടീച്ചർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ചത് പിടിച്ചപ്പോൾ ഒരു പേജ് കവിത വായിലിട്ട് ചുണ്ടും തൊണ്ടയുമണങ്ങാതെ വിഴുങ്ങി കോപ്പിയടിയിൽ കഴിവു തെളിയിച്ച റജി പിൻബഞ്ചിൽ ഇരുന്ന് പറയുന്നത് എല്ലാവർക്കും കേൾക്കാം. പിഷാരടി ടീച്ചർ കേൾക്കില്ല .ടീച്ചർക്ക് കേൾവിക്കുറവുണ്ട്. പക്ഷേ ടീച...